Malappuram

വിദേശത്തേക്ക് പോവുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വിദേശത്തേക്ക് പോവുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
X

മലപ്പുറം: നാട്ടില്‍വന്ന് വിദേശത്തേക്ക് തിരിച്ചുപോവാന്‍ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊളപ്പുറം ആസാദ്‌നഗര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ബഷീര്‍ (43) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസെടുത്തശേഷം കുഴഞ്ഞുവീണ് മരിച്ചത്.

ജിദ്ദയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയാരുന്ന ബഷീര്‍ ആറുമാസത്തെ ലീവിന് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ബിന്‍സിയ, ആയിശത്തു നിസ്‌വ. പിതാവ്: പരേതനായ തൊട്ടിയില്‍ സൈതലവി. മാതാവ്: നഫീസ. സഹോദരങ്ങള്‍: ഖദീജ, മൊയ്തീന്‍ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീല്‍, ഖമറുന്നീസ.

Next Story

RELATED STORIES

Share it