Malappuram

മീന്‍ ചാപ്പയുടെ മതില്‍ വീണ് തോണി തകര്‍ന്നു

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ചാപ്പയുടെ മതിലിന് ഇളക്കം സംഭവിച്ചതാവാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മീന്‍ ചാപ്പയുടെ മതില്‍ വീണ് തോണി തകര്‍ന്നു
X

പരപ്പനങ്ങാടി: കരയില്‍ കയറ്റിവച്ച മല്‍സ്യബന്ധന തോണിക്ക് മുകളില്‍ മീന്‍ ചാപ്പയുടെ മതില്‍ വീണ് തോണി തകര്‍ന്നു. ചാപ്പപ്പടിയിലെ പൊക്കിളിന്റെപുരയ്ക്കല്‍സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് ഇന്നലെ ഉച്ചയ്ക്ക് 12.15ന് തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ചാപ്പയുടെ മതിലിന് ഇളക്കം സംഭവിച്ചതാവാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

75,000 രൂപ വിലവരുന്നതോണി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന തോണിയില്‍ മറ്റൊരു തോണിക്കാരുടെ വലയുണ്ടായിരുന്നു. അതും നശിച്ചിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന എം പി സലാമിന്റെ ചെറുതോണിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനും മറ്റും അപകടം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it