Malappuram

വാഗണ്‍ ഓര്‍മകള്‍ അയവിറക്കി തിരൂരില്‍ എസ്‌വൈഎസ് സ്മൃതി സംഗമം

വാഗണ്‍ ഓര്‍മകള്‍ അയവിറക്കി തിരൂരില്‍ എസ്‌വൈഎസ് സ്മൃതി സംഗമം
X

തിരൂര്‍: വാഗണ്‍ രക്തസാക്ഷികളുടെ ഓര്‍മകളുറങ്ങുന്ന തിരൂരില്‍ എസ്‌വൈഎസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'വാഗണ്‍ ഓര്‍മകള്‍ക്ക് ഒരു നൂറ്റാണ്ട് 'എന്ന ശീര്‍ഷകത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന '1921 സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരൂര്‍ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന സംഗമം സംസ്ഥാന ഹജ്ജ്, വഖ്ഫ്, കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

എന്‍ വി അബ്ദുര്‍റസ്സാഖ് സഖാഫി വെള്ളിയാമ്പുറം അധ്യക്ഷത വഹിച്ചു. ഡോ.പി ശിവദാസന്‍, പ്രഫ.എ പി അബ്ദുല്‍ വഹാബ്, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് എന്നിവര്‍ പ്രഭാഷണം നടത്തി. സയ്യിദ് സീതിക്കോയ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, അഹ്മദ് മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി ഹാജി മച്ചിങ്ങപ്പാറ, അബ്ദുസ്സമദ് മുട്ടന്നൂര്‍, യാഹുഹാജി കോഹിന്നൂര്‍, എ എ റഹീം കരുവാത്ത്കുന്ന്, സാജിര്‍ പെരുന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2.30ന് വാഗണ്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന കോരങ്ങത്ത് മഖ്ബറ സിയാറത്ത് നടന്നു. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it