Malappuram

ഭാരതപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
X

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ ചെമ്പിക്കല്‍ ഹംസപ്പടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴ മാലിന്യത്തില്‍ കുടുങ്ങി കാലുകള്‍ മാത്രം പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പ്രദേശത്ത് പുഴയില്‍ മല്‍സ്യ ബന്ധനത്തിന് ഇറങ്ങിയ യുവാക്കള്‍ ദുര്‍ഗന്ധം പരക്കുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പാലത്തില്‍ നിന്ന് അജ്ഞാതന്‍ പുഴയിലേക്ക് ചാടിയിരുന്നു. ഇയാളുടെ മൃതദേഹമാണോയെന്ന് വ്യക്തമല്ല.

കുറ്റിപ്പുറം എസ് എച്ച്ഒ ശശീന്ദ്രന്‍ മേലഴില്‍, എസ് ഐ അവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസും പൊന്നാനിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. രാത്രി എട്ടോടെ മൃതദേഹം കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Unidentified body found in Bharathapuzha




Next Story

RELATED STORIES

Share it