ദേശീയപാത കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരത്തോടനുബന്ധിച്ച് ദേശീയ പാത പാലക്കാട് കോഴിക്കോട് റൂട്ടില്‍ പെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ദേശീയപാത 966ലും പെരിന്തല്‍മണ്ണ നഗരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ കുമരംപുത്തൂരില്‍നിന്ന് മേലാറ്റൂര്‍ പാണ്ടിക്കാട് മഞ്ചേരി വള്ളുവമ്പ്രം വഴി പോകണം.
പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്നുമുള്ള മറ്റ് എല്ലാ വാഹനങ്ങളും പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍നിന്നും തിരിഞ്ഞ് മാനത്തുമംഗലം ബൈപ്പാസ് പട്ടിക്കാട് വഴിയോ, പാതായ്ക്കര റോഡ് വഴി പട്ടാമ്പി റോഡില്‍ പ്രവേശിച്ചോ പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്കുള്ള ഹെവി വാഹനങ്ങള്‍ വള്ളുവമ്പ്രം മഞ്ചേരിപാണ്ടിക്കാട് മേലാറ്റൂര്‍ കുമരംപുത്തൂര്‍ വഴി പോകണം. മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും ഓരോടംപാലത്തു നിന്നു തിരിഞ്ഞ് പട്ടിക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തണം. വൈകുന്നേരം 3 മണി മുതല്‍ അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT