Malappuram

തിരൂര്‍ സ്വദേശി അല്‍ ഐനില്‍ മരണപ്പെട്ടു

തിരൂര്‍ സ്വദേശി അല്‍ ഐനില്‍ മരണപ്പെട്ടു
X

തിരൂര്‍: കോട്ട്, കല്ലിങ്ങല്‍ സ്വദേശി, പരേതനായ, മച്ചിഞ്ചേരി സിദ്ദിഖ് എന്നവരുടെ മൂത്ത മകന്‍, അന്‍വര്‍ സാദത്ത് (43) യുഎഇയില്‍ അല്‍ ഐനില്‍ ഇന്നലെ രാത്രി മരണപ്പെട്ടു. ഉമ്മ : നഫീസ മച്ചിഞ്ചേരി (ഗസല്‍ ഗായകന്‍ തിരൂര്‍ സുല്‍ത്താന്‍ പാഷയുടെ ജ്യേഷ്ഠന്‍ ). മറ്റു സഹോദരങ്ങള്‍ : ഷംസീര്‍, ആഷിഖ്, ഷഫീഖ്. ഭാര്യ : നദീറ. മക്കള്‍ : ഹനീന ഷെറിന്‍, അന്‍ഫദ്, നജുവ ഷെറിന്‍. നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അല്‍ ഐന്‍ കെഎംസിസി പ്രതിനിധി പി ടി അമീര്‍ തിരൂര്‍ അറിയിച്ചു.

രാത്രി 12-50 ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊണ്ട് പോകുന്ന ജനാസ നാളെ (21/02/2025 വെള്ളിയാഴ്ച) രാവിലെ 7.30 ന് കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരും.

നാളെ രാവിലെ പത്തര മണിയോടെ പയ്യനങ്ങാടി കോട്ട് ജുമാ മസ്ജിദില്‍ ജനാസ നിസ്‌കാരം നിര്‍വഹിച്ച ശേഷം മറവ് ചെയ്യും.




Next Story

RELATED STORIES

Share it