Malappuram

കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ 37ാം ഡിവിഷനില്‍ നിന്നു ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഹനീഫ കൊടപ്പാളിയെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് അറിയിച്ചു.

കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ 37ാം ഡിവിഷനില്‍ നിന്നു ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഹനീഫ കൊടപ്പാളിയെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് അറിയിച്ചു. ജനകീയ മുന്നണിയായി മത്സരിച്ച കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരായ മറ്റു മൂന്ന് കൗണ്‍സിലര്‍മാരും ജനകീയ വികസന മുന്നണി വിട്ടു പാര്‍ട്ടിയില്‍ ചേരുകയും മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിനൊപ്പം നില്‍ക്കുകയും ചെയ്തപ്പോള്‍ ഹനീഫ മാത്രമാണ് ഇപ്പോഴും എല്‍ഡിഎഫി നോടൊപ്പം നില്‍ക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നു പുറത്താകാതിരിക്കാന്‍ കാരണം ചോദിച്ചുകൊണ്ട് നേരത്തെ കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഹനീഫ കൊടുത്ത മറുപടി തൃപ്തികരമാകാത്തതുകൊണ്ടാണ് പുറത്താക്കിയതെന്നു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ഒ സലാം പറഞ്ഞു.

ഹനീഫ അടക്കം നാലു കോണ്‍ഗ്രസുകാരാണ് കൗണ്‍സിലര്‍മാരായി ജനകീയ മുന്നണിയില്‍ എല്‍ഡിഎഫിനോടൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഈ കൗണ്‍സിലര്‍മാര്‍ മുന്നണിയുമായി ബന്ധം ഉപേക്ഷിച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഫിനൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍, ഹനീഫ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും യുഡിഎഫിനോടൊപ്പം നില്‍ക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മുനിസിപ്പാലിറ്റിയില്‍ നിലവില്‍ മൊത്തം 4 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആണുള്ളത്.

Next Story

RELATED STORIES

Share it