പെരിന്തല്‍മണ്ണയില്‍ പഞ്ചായത്ത് ജീവനക്കാരന് സൂര്യതപമേറ്റു

പെരിന്തല്‍മണ്ണയില്‍ പഞ്ചായത്ത് ജീവനക്കാരന് സൂര്യതപമേറ്റു

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്ത് ജീവനക്കാരനു സൂര്യതപമേറ്റു. പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്ക് ആയ രവികുമാറിനാണ് (40) സൂര്യതപമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചസമയത്തു പഞ്ചായത്തിന്റെ നികുതി പിരിവുമായി ബന്ധപ്പെട്ട് ബൈക്കില്‍ സഞ്ചരിക്കവേ ആണ് സൂര്യതപമേറ്റത്. സൂര്യാതപതില്‍ കഴുത്തിന്റെ പുറം ഭാഗത്താണ് പരിക്കേറ്റത്. പരിക്കേറ്റ രവികുമാര്‍ ആലിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top