മിന്നലേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു
BY SHN6 Jun 2019 10:20 AM GMT
X
SHN6 Jun 2019 10:20 AM GMT
പെരിന്തൽമണ്ണ: കീഴാറ്റൂർ പഞ്ചായത്ത് നെന്മിനിയിൽ ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരണപ്പെട്ടു. നെന്മിനി റേഷൻ കടയ്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകൻ സജിത്ത് (27) ആണ് മരിച്ചത്.കഴിഞ്ഞദിവസം റോഡരികിലെ ഷെഡ്ഡിൽ ഇരിക്കുമ്പോഴാണ് സജിത്ത് അടക്കം 4 പേർക്ക് ഇടിമിന്നൽ ഏറ്റത്. അതിൽ ഗുരുതരമായി പരിക്കേറ്റത് സജിത്തിനായിരുന്നു. 3 മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടിൽ വന്നതാണ്. ഇപ്പോൾ പാണ്ടിക്കാട് - പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസ്സിൽ ഡ്രൈവറാണ്. അവിവാഹിതനാണ്. സഹോദരി: സൗമ്യ. മേലാറ്റൂർ പോലിസ് നിയമ നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം തിരുവില്വാമല ഐവർ മഠത്തിൽ സംസ്കരിക്കും.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT