Malappuram

വ്യാപാരസ്ഥാപനങ്ങളിലെ സംഭാവനപ്പെട്ടി മോഷ്ടിക്കുന്നയാള്‍ പിടിയില്‍

വ്യാപാരസ്ഥാപനങ്ങളിലെ സംഭാവനപ്പെട്ടി മോഷ്ടിക്കുന്നയാള്‍ പിടിയില്‍
X

താനൂര്‍: വ്യാപാരസ്ഥാപനങ്ങളില്‍ വയ്ക്കുന്ന സംഭാവനപ്പെട്ടി മോഷ്ടിക്കുന്നയാള്‍ താനൂര്‍ പോലിസിന്റെ പിടിയിലായി. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ(48) ണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്പുറത്തെ ലിബാസ് ടെക്സ്റ്റയില്‍സില്‍നിന്നും സംഭാവനപ്പെട്ടി മോഷ്ടിച്ച് ഓടുന്നതിനിടയിലാണ് പ്രതി പിടിയിലാവുന്നത്.

തൃശൂര്‍ അന്തിക്കാട്, വലപ്പാട്, മതിലകം, വടക്കാഞ്ചേരി മലപ്പുറം, കൊണ്ടോട്ടി, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ സമാനകേസുകളില്‍ പ്രതിയാണ് ഇയാള്‍. പാലിയേറ്റീവ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കടകളില്‍ സ്ഥാപിക്കുന്ന സംഭാവനപ്പെട്ടിയാണ് ഇയാള്‍ കവരാറുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it