Malappuram

എസ്ഡിപിഐ വൈരങ്കോട് ബ്രാഞ്ച് കമ്മിറ്റി ചൂട്ട് സമരം നടത്തി

ചൂട്ടു സമരം മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ വൈരങ്കോട് ബ്രാഞ്ച് കമ്മിറ്റി ചൂട്ട് സമരം നടത്തി
X

തിരൂര്‍: വൈരങ്കോട് നിവാസികള്‍ കാലങ്ങളായി വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന വൈരങ്കോട് സ്‌കൂള്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികാരികള്‍ക്ക് മുന്നില്‍ പ്രതീകാത്മകമായി ചൂട്ട് തെളിയിച്ച് സമരം നടത്തി. ചൂട്ടു സമരം മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു. വൈരങ്കോട് സ്‌കൂള്‍ റോഡിന്റെ വെള്ളക്കെട്ടിന് ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി എസ്ഡിപിഐ മുന്നോട്ടു വരുമെന്നും പ്രതിഷേധം ഉയരുമ്പോള്‍ ചെപ്പടിവിദ്യ കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന അധികാരികളെ ജനം തിരിച്ചറിയണമെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട് ജുബൈര്‍ കല്ലന്‍ പറഞ്ഞു. പ്രതീകാത്മകമായി ചൂട്ടു തെളിയിച്ച് സമരത്തിന് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് എം സി കുഞ്ഞിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തിന് ബ്രാഞ്ച് പ്രസിഡന്റ്് അബ്ദുറഹ്മാന്‍, ബ്രാഞ്ച് സെക്രട്ടറി ഷഹീദ്അലി, നിസാര്‍ അഹമ്മദ്, റാഫി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it