എസ്ഡിപിഐ പൊതുയോഗവും മെമ്പര്‍ഷിപ്പ് വിതരണവും

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ ഉത്ഘാടനം ചെയ്തു.

എസ്ഡിപിഐ പൊതുയോഗവും മെമ്പര്‍ഷിപ്പ് വിതരണവും

അരീക്കോട്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ ഉത്ഘാടനം ചെയ്തു. സംവരണത്തെ അട്ടിമറിക്കാനുള്ള ഭരണകൂട നീക്കങ്ങളെ എസ്ഡിപിഐ സമരത്തിലൂടെ നേരിടുമെന്നും സംവരണ വിഷയത്തില്‍ ബിജെപി കോണ്‍ഗ്രസ് ' ഇടതുപക്ഷം, എസ്പി അടക്കമുള്ളവരുടെ ഐക്യം ജനം തിരിച്ചറിയണമെന്നും റോയ് അറക്കല്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്ഡിടിയു മലപ്പുറം ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരക്കുണ്ട്, ജില്ലാ സമിതിയംഗം ഷൗക്കത്തലി കാവനൂര്‍, ഏറനാട് മണ്ഡലം പ്രസിഡന്റ് റഷീദ് പുത്തലം, എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് മുനവ്വര്‍ വടക്കുംമുറി, മുഹമ്മദ് കിണറടപ്പന്‍,

സെയ്ത് മൌലവി. വടക്കുംമുറി, ഓടക്കയം ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുറുവാണി, ഷിജോ സ്‌കറിയ കറുകമാലി, സംസാരിച്ചു. സെയതലവി കുറുവാണി, അനൂപ് കോയിക്കല്‍, ഷാഹിം കരുവക്കോടന്‍, അബുല്‍മജീദ് എം പി യോഗത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top