Malappuram

സംഘി ധനശാസ്ത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നു: എസ്ഡിപിഐ ധര്‍ണ നടത്തി

സംഘി ധനശാസ്ത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നു: എസ്ഡിപിഐ ധര്‍ണ നടത്തി
X

പരപ്പനങ്ങാടി: സംഘി ധനശാസ്ത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്ന പ്രമേയം ഉയര്‍ത്തി പിടിച്ച് കേന്ദ്ര ഭരണ സാമ്പത്തിക നയത്തിനെതിരേ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി. സമരം എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക നടുവൊടിച്ച് കുത്തകകള്‍ക്ക് പരവതാനി വിരിച്ച് കൊടുക്കുന്ന കേന്ദ്ര ഭരണം നാടിനെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് കരിനിയമങ്ങളും കല്‍ തുറ ങ്കുകളും നിര്‍മിച്ച് പൗരന്മാരെ അടിച്ചമര്‍ത്തുമ്പോള്‍ തൊഴിലില്ലായ്മയും പട്ടിണിയും രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണന്നും ഇതിനെ പ്രതിരോധിക്കാന്‍ സമൂഹം സജ്ജമാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മണ്ഡലം സിക്രട്ടറി ഉസ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ പി, അക്ബര്‍, ഹാരിസ് വിപി സംസാരിച്ചു

Next Story

RELATED STORIES

Share it