നിലമ്പൂരില്‍ റെയില്‍വേ റിസര്‍വേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.

പെരിന്തല്‍മണ്ണ: നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിങ്കളാഴ്ച മുതല്‍ റെയില്‍വേ റിസര്‍വേഷന്‍ തുടങ്ങും. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ക്കായാണ് റിസര്‍വേഷന്‍. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 22നാണ് നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. അതുവരെ റിസര്‍വ് ചെയ്തിരുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ജില്ലയില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് അങ്ങാടിപ്പുറത്ത് റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നിലമ്പൂരിനൊപ്പം കുറ്റിപ്പുറത്തും റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ എല്ലാം മുന്‍പ് റിസര്‍വ് ചെയ്തവര്‍ക്ക് പണം തിരിച്ചു വാങ്ങുകയും ചെയ്യാം. കൂട്ടത്തില്‍ ഇപ്പോള്‍ ഓടുന്ന വണ്ടികളില്‍ റിസര്‍വ് ചെയ്യുകയും ചെയ്യാം.
അതേസമയം, കൊവിഡ് കാലത്ത് നിലമ്പൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ഡേ എക്‌സ്പ്രസ് ഓടിക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ഇപ്പോള്‍ എറണാകുളംവരെ ഓടുന്ന വണ്ടികള്‍ ഷൊര്‍ണൂര്‍ വഴി നിലമ്പൂരിലെത്തി തിരികെ തിരുവനന്തപുരത്തേക്ക് ഓടിക്കണമെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സിന്റെ ആവശ്യം. കോട്ടയംനിലമ്പൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ് ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോട്ടയത്തുനിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയ്ക്ക് നിലമ്പൂരിലെത്തി ഉച്ചയ്ക്കുതന്നെ തിരിച്ചുപോയി രാത്രി കോട്ടയത്തെത്തുന്ന രീതിയില്‍ വേണമെന്നാണ് ആവശ്യം.
RELATED STORIES
കണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT