Malappuram

സുല്ലമുസ്സലാം സയന്‍സ് കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധി എംപി

സുല്ലമുസ്സലാം സയന്‍സ് കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധി എംപി
X

അരീക്കോട്: സുല്ലമുസ്സലാം സയന്‍സ് കോളജിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം വയനാട് എംപി രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. കോളജിലെ ഓപണ്‍ എയര്‍ തിയറ്ററില്‍ കാംപസ് സമൂഹത്തെ അഭിസംബോധന ചെയ്തു. അബദ്ധങ്ങള്‍ പറ്റുന്നതില്‍ പ്രശ്‌നമില്ലെന്നും അബദ്ധങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളുകയാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായ പ്രഫ.എന്‍ വി അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. കെ സി വേണുഗോപാല്‍ എംപി, വി ഡി സതീഷന്‍, ഏറനാട് എംഎല്‍എ പി കെ ബഷീര്‍, എ പി അനില്‍കുമാര്‍ എംഎല്‍എ, വി എസ് ജോയ്, ടി കെ ടി അബ്ദുഹാജി, അജീഷ് എടാലത്ത്, എ ഡബ്ല്യൂ അബ്ദുറഹ്മാന്‍, പി പി സഫറുല്ല അരീക്കോട്, കെ ഭാസ്‌കരന്‍, ഡോ.വി പി സക്കീര്‍ ഹുസൈന്‍, സുല്‍ഫിക്കര്‍ എം കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി മുഹമ്മദ് ഇല്യാസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.മുസ്തഫാ ഫാറൂഖ് സംസാരിച്ചു.

Next Story

RELATED STORIES

Share it