Malappuram

എസ് ഡി പി ഐ പ്രവര്‍ത്തകന് നേരെ ആക്രമണം നടത്തിയ പ്രതിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

എസ് ഡി പി ഐ പ്രവര്‍ത്തകന് നേരെ ആക്രമണം നടത്തിയ പ്രതിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം
X

പരപ്പനങ്ങാടി : വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധവുമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം.പരപ്പനങ്ങാടി മുന്‍സിപ്പല്‍ എസ് ഡി പി ഐ ഭാരവാഹിയും പൊതു പ്രവര്‍ത്തകനുമായ ചിറമംഗലം പടിഞ്ഞാറ് വശം താമസിക്കുന്ന സി പി അഷ്‌റഫിന് നേരെ കഴിഞ്ഞ ദിവസം കുരിക്കല്‍ റോഡില്‍ വെച്ച് വി ടി സിദ്ധീഖ് എന്നയാള്‍ കൊടുവാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ന്നായിരുന്നു പരാതി.

ആക്രമണത്തിനിരയായ സി പി അഷ്‌റഫ് സംഭവ ദിവസം തന്നെ പരപ്പനങ്ങാടി പോലിസില്‍ പരാതിപെട്ടിരുന്നു. ആക്രമണത്തിനുപയോഗിച്ച ആയുധം അടക്കം നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചതായി പറയപ്പെടുന്നു. പ്രതിയെ കുറിച്ചും മറ്റും വ്യക്തമായ സൂചന നല്‍കിയിട്ടും കേസ്സെടുക്കാത്തതില്‍ എസ് ഡി പി ഐ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

നിരവധി പേര്‍ക്കെതിരെ മാരകായുധങ്ങളുമായി ഇയാള്‍ മുമ്പും ആക്രമണം നടത്തിയിരുന്നു. യാള്‍ക്കെതിരെ നടപടിയെടുക്കാത്തത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എസ് ഡി പി ഐ മുന്‍സിപ്പല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മുന്‍സിപ്പല്‍ പ്രസിഡന്റ് നൗഫല്‍ പരപ്പനങ്ങാടി സെക്രട്ടറി കളത്തിങ്ങല്‍ അബ്ദുല്‍സലാം, കെ.സിദ്ധീഖ്, ടി.വാസു സംസാരിച്ചു.




Next Story

RELATED STORIES

Share it