- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ക്ക് നിരോധനം
ജില്ലയിലെ ആര്‍ ടി ഓഫിസ്, സബ് ആര്‍ടി ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും 2021 ഏപ്രില്‍ 21 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

മലപ്പുറം: കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്‍ടിഒ കെ ജോഷി അറിയിച്ചു. ജില്ലയിലെ ആര്‍ ടി ഓഫിസ്, സബ് ആര്‍ടി ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും 2021 ഏപ്രില്‍ 21 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നിരോധനമുള്ള രണ്ടാഴ്ച്ചത്തേക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഈ കാലയളവില്‍ അനുവദിക്കൂവെന്നും മലപ്പുറം ആര്‍.ടി.ഒ പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകള്‍ക്ക് പുറത്തുള്ള പെട്ടികളില്‍ നിക്ഷേപിക്കാം.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണം. സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന കാലയളവില്‍ ഫോണ്‍ വഴിയുള്ള അന്വേഷണങ്ങള്‍ക്ക് ഓഫിസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ആര്‍ടി ഓഫിസില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അന്വേഷണങ്ങളും 14 ദിവസങ്ങളിലേക്ക് നിര്‍ത്തിവച്ചു. വിവരങ്ങള്‍ക്ക് -0483 2734924.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















