Malappuram

കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സ്ഥാപിക്കും: ഗതാഗതമന്ത്രി

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് സൗകര്യമൊരുക്കണമെന്ന ടി എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സ്ഥാപിക്കും: ഗതാഗതമന്ത്രി
X

പെരിന്തല്‍മണ്ണ: കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും ഇത് നടപ്പാക്കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് സൗകര്യമൊരുക്കണമെന്ന ടി എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യറാണി എക്‌സ്പ്രസ്സ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തുന്നത് പരിഗണിച്ച് രാവിലെ 5.30ന് രണ്ട് എസി ജന്റം ബസ്സുകളും ഒരു സിറ്റി ഫാസ്റ്റ് ബസ്സും കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന രീതിയിലും ട്രയിന്‍ വന്നതിനുശേഷം തിരുവന്തപുരത്തേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന രീതിയിലും ക്രമീകരിച്ചിട്ടുണ്ട്.

രാത്രി 8.50ന് പുറപ്പെടുന്ന രാജ്യറാണി എക്‌സ്പ്രസില്‍ യാത്രചെയ്യുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം വൈകീട്ട് 6.30, 6.40, 7.50 എന്നീ സമയങ്ങളില്‍ ആള്‍സെയിന്‍സ്, മാധവപുരം വഴി കടന്നുപോവുന്ന 3 സിറ്റി ഫാസ്റ്റ് സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് റെയില്‍വേ സ്റ്റേഷന്റെ ടെര്‍മിനല്‍ 1 ല്‍ (മാധവപുരം) സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ അധികാരികള്‍ ആവശ്യപ്പെടുന്ന സമയത്തും കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന രാജ്യരാണി എക്‌സ്പ്രസ് യാത്ര പുറപ്പെടുന്നതും എത്തിച്ചേരുന്ന സമയയത്ത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമാംവിധം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ അധികമായി സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുമോയെന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.

Next Story

RELATED STORIES

Share it