വിതരണം ചെയ്യാതിരുന്ന പോസ്റ്റൽ ഉരുപ്പടികൾ പോസ്റ്റ്മാന്റെ വീട്ടിൽ നിന്ന് പിടികൂടി
തോട്ടിൽ നിന്ന് 86 ആധാർ കാർഡ് കിട്ടിയതിന് പിന്നാലെ നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന് പരപ്പനങ്ങാടി പോലിസ് വീട് റെയ്ഡ് ചെയ്തപ്പോഴാണ് കൂടുതൽ വസ്തുക്കൾ കിട്ടിയത്

പരപ്പനങ്ങാടി: വിതരണം ചെയ്യാതിരുന്ന പോസ്റ്റൽ ഉരുപ്പടികൾ പോസ്റ്റ്മാന്റെ വീട്ടിൽ നിന്ന് പിടികൂടി. പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാൻ മോഹനചന്ദ്രന്റെ വീട്ടിൽ നിന്നും പരിസരത്തെ തോട്ടിൽ നിന്നുമാണ് ആധാർ കാർഡുകളടക്കമുള്ള വസ്തുക്കൾ പരപ്പനങ്ങാടി പോലിസ് കണ്ടെടുത്തത്.
കോട്ടത്തറ ഭരണി കോട്ട ക്ഷേത്രത്തിന് പരിസരത്തെ മോഹനചന്ദ്രന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. തോട്ടിൽ നിന്ന് 86 ആധാർ കാർഡ് കിട്ടിയതിന് പിന്നാലെ നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന് പരപ്പനങ്ങാടി പോലിസ് വീട് റെയ്ഡ് ചെയ്തപ്പോഴാണ് കൂടുതൽ വസ്തുക്കൾ കിട്ടിയത്. ഉള്ളണം പോസ്റ്റാഫീസിലെ കത്തുകളും മറ്റു ഉരുപ്പടികളുമാണ് ഉപേക്ഷിച്ചത്.
ഇയാൾ പ്രാദേശിക സിപിഎം നേതാവാണെന്ന് നാട്ടുകാർ പറയുന്നു. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ആധാർ കാർഡടക്കമുള്ള രേഖകൾ ഇല്ലാത്തവർ അപേക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിൽ സംഭവം അരങ്ങേറിയിരിക്കുന്നത്.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT