പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ സമ്മേളനം നടത്തി
രാവിലെ 9ന് താനൂര്‍ടൗണ്‍ വാഴക്കതെരുവില്‍ മര്‍ഹും എം കുഞ്ഞുബാവ നഗറില്‍ സ്വാതന്ത്രസമര പോരാളി ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദര്‍ സാഹിബിന്റെ പേരമകന്‍ ടി പി കുഞ്ഞിക്കാദര്‍ പതാക ഉയര്‍ത്തി, തുടര്‍ന്ന് ഖിറാഅത്തോടെ പൊതുപരിപാടിക്ക് തുടക്കമായി.

പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ നാട്ടൊരുമ സമ്മേളനത്തില്‍ പൗര പ്രമുഖന്‍ ടി പി കുഞ്ഞിഖാദര്‍ പതാക ഉയര്‍ത്തുന്നു
താനൂര്‍: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബര്‍ 17 ന് കോഴിക്കോട് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം താനൂര്‍ ഏരിയ 'നാട്ടൊരുമ' സമ്മേളനം നടത്തി. രാവിലെ 9ന് താനൂര്‍ടൗണ്‍ വാഴക്കതെരുവില്‍ മര്‍ഹും എം കുഞ്ഞുബാവ നഗറില്‍ സ്വാതന്ത്രസമര പോരാളി ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദര്‍ സാഹിബിന്റെ പേരമകന്‍ ടി പി കുഞ്ഞിക്കാദര്‍ പതാക ഉയര്‍ത്തി, തുടര്‍ന്ന് ഖിറാഅത്തോടെ പൊതുപരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് പഞ്ചഗുസ്തി, ചാക്കിലോട്ടം, കലം പൊട്ടിക്കല്‍, ഷൂറ്റൗട്ട് മത്സരം, മെഹന്തി ഫെസ്റ്റ്, ക്വിസ് പോഗ്രാം, ഗാനലാപനം, ദഫ് മുട്ട്, ഫയര്‍ഷോ തുടങ്ങിയ കലാ കായിക മത്സരങ്ങള്‍ നടന്നു, വൈകീട്ട് 7ന് നടന്ന പൊതു സമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ മജീദ് അല്‍ ഖാസിമി സമ്മേളന സന്ദേശം നല്‍കി.
സി പി ഗഫൂര്‍ അധ്യക്ഷത വഹിച്ചു, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷുഹൈബ് ഒഴൂര്‍, എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ഇ കെ ഫൈസല്‍, എ എം കുഞ്ഞികാദര്‍, എന്‍ അഷ്‌റഫ്, ടി കെ അബ്ദുള്ളകോയ, എം സിദ്ദീഖ് സംസാരിച്ചു.
വിവിധയിന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. പഞ്ചഗുസ്തി മത്സരത്തില്‍ 65 കിലോഗ്രാമിന് മുകളിലുള്ളവരുടെ മത്സരത്തില്‍ യാസീന്‍ ആനങ്ങാടിയും 65 കിലോഗ്രാമിന് താഴെയുള്ളവരുടെ മത്സരത്തില്‍ സജീര്‍ ചെട്ടിപടിയും ഒന്നാം സ്ഥാനം നേടി.
ഷബീബ് അഞ്ചുടി, സൈദലവി സി ആര്‍ ബി, അഷ്‌കര്‍ ടൗണ്‍, ഫഹദ് ടൗണ്‍, കെ എം റഫീഖ്, ടി പി എം നാസര്‍, കെ ജംഷീര്‍, മനാഫ് കാരാട്, ജസ്മീര്‍ബാബു, ചെറിയബാവ, റഷീദ് താനൂര്‍ നേതൃത്വം നല്‍കി.
പടം : പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ നാട്ടൊരുമ സമ്മേളനം പൗര പ്രമുഖന്‍ ടി പി കുഞ്ഞിഖാദര്‍ പതാക ഉയര്‍ത്തുന്നു.
കെ കെ മജീദ് അല്‍ ഖാസിമി ഉത്ഘാടനം ചെയ്യുന്നു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT