Malappuram

ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി

ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി
X

തിരൂര്‍: വാണിയന്നൂര്‍ അഭയം ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി. നിരവധി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് ഭീമമായ തുക ചെലവ് വരുന്നുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം വരുമാനം നിലച്ച സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് സ്‌നേഹതീരം വളണ്ടിയര്‍ വിങ്ങുമായി സഹകരിച്ച് പായസം ചലഞ്ച് നടത്തിയത്.

30,000 ലിറ്റര്‍ പായസമാണ് പാചകം ചെയ്ത് എത്തിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കാറ്ററിങ് അസോസിയേഷന്റെ 200 പാചകക്കാരാണ് പാലട പായസം തയ്യാറാക്കിയത്. രണ്ട് മുനിസിപ്പാലിറ്റികളിലും 14 പഞ്ചായത്തുകളിലും പായസം വിതരണം ചെയ്തു. കൂടാതെ തിരൂര്‍ ബസ് സ്റ്റാന്റ്, ഫോറിന്‍ മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലുമെത്തിച്ച് വിതരണം ചെയ്തു. 50 എന്‍ജിഒകളും, 500 വളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങള്‍ നടത്തി. പായസം ചലഞ്ച് ചെയര്‍മാന്‍ നാസര്‍ കുറ്റൂര്‍, കണ്‍വീനര്‍ സൈനുദ്ദീന്‍ എന്ന കുഞ്ഞു, അഭയം ചെയര്‍മാന്‍ പി കോയ മാസ്റ്റര്‍, കണ്‍വീനര്‍ കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍, ഷബീര്‍ റിഥം മീഡിയ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it