പട്ടിക്കാട് ജാമിഅ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്നതായിരിക്കും ജാമിഅ സമ്മേളനം.

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ 57ാം വാര്‍ഷിക 55ാം സനദ്ദാന സമ്മേളനത്തിനു പ്രൗഢ്വോജ്വല തുടക്കം. ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗറില്‍ ജാമിഅ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസമായി നടക്കുന്ന ആത്മീയ, വൈജ്ഞാനിക സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുപ്പതോളം സെഷനുകളിലായി പ്രഭാഷണങ്ങളും പഠനക്ലാസുകളും നടക്കും.
കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന വഴിയിലും രാജ്യത്തിന്റെ മതേതര, ദേശീയോത്ഗ്രഥന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ജാമിഅ നൂരിയ്യയുടെ സമ്മേളനങ്ങളും ജാമിഅയും വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്നതായിരിക്കും ജാമിഅ സമ്മേളനം.

കെ പി സി തങ്ങള്‍ വല്ലപ്പുഴ സിയാറത്തിന് നേതൃത്വം നല്‍കി. സമ്മേളനം ഡോ. മുഹമ്മദ് ഹാഫിളുറഹ്മാന്‍ (ന്യൂഡല്‍ഹി) ഉദ്ഘാടനം ചെയ്തു. പൗരന്‍മാരെ ഭിന്നിപ്പിക്കുന്നവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് തിരിഞ്ഞുനോക്കണം. രാഷ്ട്രീയം, സാമൂഹികം, സാസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും ലോകത്തിന് പ്രവാചകനില്‍ മാതൃകയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പൗരത്വനടപടികള്‍ ഭരണഘടനാവിരുദ്ധമാണ്.
ലോകാടിസ്ഥാനത്തില്‍ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുകയാണ്. സ്‌നേഹവും സമാധാനവും നിറഞ്ഞ ജീവതമാണ് വിശ്വാസികള്‍ നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, എംഎല്‍എമാരായ അഡ്വ.എം ഉമ്മര്‍, അഡ്വ.എന്‍ ശംസുദ്ദീന്‍, കെ എം ഷാജി, നേതാക്കളായ കെ പി എ മജീദ്, മെട്രോ മുഹമ്മദ് ഹാജി, കെ എ റഹ്മാന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ സംസാരിച്ചു.
സംസ്ഥാനതല ആമില സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍ മുത്തേടം, സലാം ഫൈസി ഒളവട്ടൂര്‍, സി ഹംസ സാഹിബ്, അബൂബക്കര്‍ ഫൈസി മലയമ്മ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലിം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംസാരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് 'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ' സെഷന്‍ നടക്കും. അഡ്വ: ഫൈസല്‍ ബാബു, അഡ്വ: ശഹ്‌സാദ് ഹുദവി, അഡ്വ: ഫൈസല്‍ പുത്തനഴി നേതൃത്വം നല്‍കും. 2.30ന് വേദി രണ്ടില്‍ നടക്കുന്ന അറബി ഭാഷാ ശില്‍പശാല ആദൃശ്ശേരി ഹംസകുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി ഫൈസി കൂമണ്ണ അധ്യക്ഷത വഹിക്കും. വൈകീട്ട് 4ന് നടക്കുന്ന ലീഡേഴ്‌സ് മീറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
RELATED STORIES
ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT