Malappuram

പരപ്പനങ്ങാടി അക്രമ സംഭവം; പ്രതി റിമാന്റില്‍

പരപ്പനങ്ങാടി ബീച്ചിലെ കോടാലി അന്‍വര്‍ (50) ആണ് പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണന്ന് അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു.

പരപ്പനങ്ങാടി അക്രമ സംഭവം; പ്രതി റിമാന്റില്‍
X

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം രാത്രിയില്‍ എടിഎം കൗണ്ടറടക്കം തകര്‍ത്ത സംഭവത്തിലെ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പരപ്പനങ്ങാടി പോലfസ് പിടികൂടി. കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് പരപ്പനങ്ങാടിയിലെ കനറാ ബേങ്കിന്റെ എടിഎം കൗണ്ടറും മൂന്ന് കച്ചവട സ്ഥാപനങ്ങളും തകര്‍ത്ത നിലയില്‍ കണ്ടത്തിയത്.

ടൗണില്‍ നടന്ന അക്രമം പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അക്രമിയെ സിസിടിവി പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് പരപ്പനങ്ങാടി എക്‌സ്‌ചേഞ്ച് റോഡില്‍ നാട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞ് തടഞ്ഞ് വെക്കുകയും പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു.പരപ്പനങ്ങാടി ബീച്ചിലെ കോടാലി അന്‍വര്‍ (50) ആണ് പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണന്ന് അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it