Malappuram

മഞ്ചേരിയില്‍ ശാഹീന്‍ ബാഗ് മാതൃകയില്‍ നിശാധര്‍ണ നാളെ

മഞ്ചേരിയില്‍ ശാഹീന്‍ ബാഗ് മാതൃകയില്‍ നിശാധര്‍ണ നാളെ
X

മഞ്ചേരി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഞ്ചേരി പൗരസമിതി ശാഹീന്‍ ബാഗ് മാതൃകയില്‍ നിശാധര്‍ണ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ മഞ്ചേരി പാണ്ടിക്കാട് റോഡിലെ പുതിയ ബസ് സ്റ്റാന്റിലാണ് പരിപാടി. ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ഞായറാഴ്ച രാവിലെ എട്ടുവരെയാണ് പരിപാടി. സിഎഎ വിരുദ്ധ നിശാധര്‍ണ 15 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ശനിയാഴ്ച വൈകീട്ട് 4.30നു കോഴിക്കോട് റോഡ് മാധവന്‍ നായര്‍ സ്മാരകത്തിനു സമീപത്തു നിന്ന് റാലിയായി ബസ് സ്റ്റാന്റിലേക്ക് നീങ്ങും. വിവിധ സമയങ്ങളിലായി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ചെറു സംഘങ്ങളായി .സീതി ഹാജി ബസ് സ്റ്റാന്റിലേക്ക് എത്തിച്ചേരും. ഭരണഘടനയുടെ ആമുഖവായന, മുദ്രാവാക്യം, സാംസ്‌കാരിക പരിപാടികള്‍, ലഘു പ്രഭാഷണങ്ങള്‍, പ്രഭാത ഭേരി തുടങ്ങിയവയുണ്ടാവും. അഡ്വ. എം ഉമര്‍ എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, പി സുരേന്ദ്രന്‍ തുടങ്ങി വിവിധ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.



Next Story

RELATED STORIES

Share it