പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍: ആദ്യ പരിഗണന നെടുവ സ്‌കൂളിന്-മന്ത്രി വി അബ്ദുറഹിമാന്‍
ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ പുതിയ പ്ലസ് വണ്‍ ബാച്ച് ആരംഭിക്കുകയാണെങ്കില്‍ ആദ്യ പരിഗണന നെടുവ ഗവ. ഹൈസ്‌കൂളിന് ആയിരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പരപ്പനങ്ങാടിയിലെ ഏക ഗവ.ഹൈസ്‌കൂളിലെ പുതിയ ഹൈടെക് കെട്ടിടത്തിലേക്ക് നെടുവ ജിഎച്ച്എസ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഒരുക്കിയ സ്റ്റീല്‍ ഫര്‍ണീച്ചറുകളുടെ സമര്‍പ്പണവും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ചതിനുള്ള ഉപഹാരവും നല്‍കുന്ന ചടങ്ങ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്‌സി എസ്ടി അപ്പെക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, ഡിഇഒ കെ ടി വൃന്ദ കുമാരി, പ്രഫ. ഇ പി മുഹമ്മദാലി, കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ്, സി ജയദേവന്‍, ഹെഡ്മിസ്ട്രസ് കെ കെ അല്‍ഫോ, പിടിഎ പ്രസിഡന്റ് കെ സി മുരളീധരന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ വി അരവിന്ദാക്ഷന്‍, പ്രസിഡന്റ് പി കെ നാരായണന്‍കുട്ടി നായര്‍, ട്രഷറര്‍ അഷ്‌റഫ് ഷിഫ സംസാരിച്ചു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT