കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു

മലപ്പുറം: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം പുനപരിശോധിക്കണമെന്ന പൊതു ജനാവശ്യം ശക്തമാവുന്നു. പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍, പെരുവള്ളൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, അങ്ങാടിപ്പുറം, മക്കരപറമ്പ്, പുഴക്കാട്ടിരി, മങ്കട, കൂട്ടിലങ്ങാടി, പുലാമന്തോള്‍, കുറുവ തുടങ്ങിയ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ കഴിഞ്ഞ ദിവസം ജില്ലാ ദുരന്തനിവാരണ സമിതി കണ്ടെയ്ന്‍മെന്റ് സോണാക്കിയതില്‍ അപാകതള്‍ ഉണ്ടോയെന്നത് പരിശോധിക്കണമെന്നതാണ് ആവശ്യം.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചില വാര്‍ഡുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കുറവ് കൊവിഡ് കേസുകളാണ് നിലവില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ കേസുകളില്ലാത്ത വാര്‍ഡുകളില്‍ വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അബ്ദുല്‍ ഹമീദ് എം.എല്‍.എ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ നബിദിനം പ്രമാണിച്ച് വിശ്വാസികള്‍ക്ക് ആചാരങ്ങള്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്നും കലകറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ദുരന്തനിവാരണ സമിതി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ജില്ലാ കളക്ടര്‍ എം.എല്‍.എക്ക് ഉറപ്പ് നല്‍കി
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT