Malappuram

മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി അന്തരിച്ചു

മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി അന്തരിച്ചു
X

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുന്‍ മെമ്പറുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി നിര്യാതനായി. 77 വയസായിരുന്നു. അസുഖ ബാധിതനായി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ പിതാവാണ്. ചന്ദ്രിക മലപ്പുറം ജില്ല മുന്‍ ബ്യൂറോ ചീഫ്, മുന്‍മന്ത്രി എം കെ മുനീറിന്റെ പിഎ, എഗ് വ സ്ഥാപക ജില്ലാ സെക്രട്ടറി, പ്രവാസി ലീഗ് പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, സൗദി നാഷനല്‍ കമ്മിറ്റി സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മങ്കട മുന്‍ എംഎല്‍എ മണ്ണിശ്ശേരി മുഹമ്മദ് ഹാജി സഹോദര പുത്രനാണ്. ഭാര്യ: പി പി മറിയക്കുട്ടി. മറ്റു മക്കള്‍: മുഹമ്മദ് നൗഫല്‍, മുഹമ്മദ് നജ്മല്‍. ദീര്‍ഘകാലം പ്രവാസിയായിരുന്നു.

Next Story

RELATED STORIES

Share it