Malappuram

മഞ്ചേരി നഗരസഭ ഉപതിരഞ്ഞെടുപ്പ്: അവസാനഘട്ട ഗൃഹ സന്ദര്‍ശനം പൂര്‍ത്തിയാക്കി വല്ലാഞ്ചിറ ലത്തീഫ്

മഞ്ചേരി നഗരസഭ ഉപതിരഞ്ഞെടുപ്പ്: അവസാനഘട്ട ഗൃഹ സന്ദര്‍ശനം പൂര്‍ത്തിയാക്കി വല്ലാഞ്ചിറ ലത്തീഫ്
X

മഞ്ചേരി: മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡില്‍ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജനകീയ സ്ഥാനാര്‍ഥി വല്ലാഞ്ചിറ ലത്തീഫിന്റെ അവസാനഘട്ട ഗൃഹ സന്ദര്‍ശനം. വാര്‍ഡിലെ ഓരോ വോട്ടര്‍മാരെയും നേരിലില്‍ കണ്ട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. വാര്‍ഡിന്റെ സമഗ്ര വികസനത്തിന്നും പുരോഗതിക്കും വാര്‍ഡിലെ മുഴുവന്‍ ആളുകള്‍ക്കും ആശ്രയിക്കാവുന്ന ജന സേവന കേന്ദ്രം തുടങ്ങുമെന്നും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ജനകീയ സ്ഥാനാര്‍ഥി എന്ന നിലയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ നിന്നെല്ലാം ഹൃദ്യമായ സ്വീകരണമാണ് വല്ലാഞ്ഞിറ ലത്തീഫിന് ലഭിച്ചത്. ജനകീയ കൂട്ടായ്മക്ക് ശക്തമായ സ്വാധീനമുള്ള വാര്‍ഡില്‍ മികച്ച വിജയം കൈവരിക്കാനാവുമെന്ന് സ്ഥാനാര്‍ഥിയും അണിയറ പ്രവര്‍ത്തകരും പ്രത്യാശ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it