മഞ്ചേരി മെഡിക്കല്‍ കോളജിലെ അധികൃതരുടെ അനാസ്ഥ: യൂത്ത് ലീഗ് ഡിഎംഒയെ ഉപരോധിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നല്കാത്തതിനാല് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. ഉദ്യാഗസ്ഥരെ സംരക്ഷിക്കുന്നതില്‍ റിപോട്ട് നല്‍കുകയും നാളിതുവരെ യാതൊരു നടപടിയും എടുക്കാത്ത ആരോഗ്യ വകുപ്പിന്റെ ഉദാസീനത തുടരുന്നതിനെതിരെയും യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കൊവിഡ് രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തിലും നിരന്തരം തുടരുന്ന ചികിത്സ നിഷേധത്തിലും പ്രതിഷേധിച്ചാണ് ഡിഎംഒ ഓഫിസ് ഉപരോധിച്ചത്. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെ.പി സവാദ്, വൈസ് പ്രസിഡന്റ് എസ്.അദ്നാന്, മലപ്പുറം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ എന്നിവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
RELATED STORIES
ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMT