Malappuram

മാമാങ്ക മഹോത്സവം; അങ്കവാള്‍ പ്രയാണത്തിനു സ്വീകരണം നല്‍കി

മാമാങ്ക മഹോത്സവം; അങ്കവാള്‍ പ്രയാണത്തിനു സ്വീകരണം നല്‍കി
X

മലപ്പുറം: അങ്ങാടിപ്പുറത്ത് നിന്നു പുറപ്പെട്ട മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ അങ്കവാള്‍ പ്രയാണത്തിന് മലപ്പുറം ഡിടിപിസി ഓഫീസിനു മുന്നില്‍ സ്വീകരണം നല്‍കി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. തോമസ് ആന്റണി, ഡി, ടി.പി. സി.സെക്രട്ടറി വിപിന്‍ ചന്ദ്ര, ജനകീയസൂത്രണം ജില്ലാ കോഡിനേറ്റര്‍ എ ശ്രീധരന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എസ് ശാരിക, അനില്‍കുമാര്‍ തുടങ്ങിയവര്‍ ഡി ടി പി സി ഓഫീസിനു മുന്നിലെ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ കോട്ടക്കല്‍ ആര്യവൈദ്യശാല കൈലാസമന്ദിരത്തിലും അങ്കവാള്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചര്‍ അങ്കവാള്‍ കൈമാറല്‍ മാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ രക്ഷാധികാരിയായ മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗയും സംയുക്തമായാണ് മാമാങ്ക മഹോത്സവം സംഘടിപ്പിക്കുന്നത്.





Next Story

RELATED STORIES

Share it