മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു
BY BSR4 Aug 2021 12:40 AM GMT

X
BSR4 Aug 2021 12:40 AM GMT
ജിദ്ദ: മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവി(45) ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. പരേതനായ നമ്പിയാടത്ത് ഉണ്ണീന്‍കുട്ടി മുസ് ല്യാരുടെ മകനാണ്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. രാവിലെ കാഷ് കലക്ഷന്‍ കഴിഞ്ഞു മടങ്ങവെ ജിദ്ദ സാമിര്‍ ഡിസ്ട്രിക്ടില്‍ വച്ച് ഒരുസംഘം പിന്തുടര്‍ന്ന് മാരക ആയുധങ്ങള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. ഇപ്പോള്‍ കോട്ടക്കല്‍ പാപ്പയിലാണ് കുഞ്ഞലവിയുടെ കുടുംബം താമസിക്കുന്നത്. സ്‌പോണ്‍സറും സഹപ്രവര്‍ത്തകരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുവരികയാണ്. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനയി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗവും ബന്ധുക്കളും ശ്രമിക്കുന്നുണ്ട്.
Malappuram Kottakal native stabbed to death in Jeddah
Next Story
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMT