മലപ്പുറം ജില്ലയില്‍ ഇന്ന് 2,259 പുതിയ കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 33.08 ശതമാനം
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 2,259 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും.
ആകെ 6828 സാമ്പിളുകളാണ് പരിശോധിച്ചത്. 2179 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 39 കേസുകളുണ്ട്. 40 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
ജില്ലയില്‍ 59,40,601 ഡോസ് വാക്‌സിന്‍ നല്‍കി
ജില്ലയില്‍ 59,40,601 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: ആര്‍ രേണുക അറിയിച്ചു. ഇതില്‍ 33,04,443 പേര്‍ക്ക് ഒന്നാം ഡോസും 26,20,941 പേര്‍ക്ക് രണ്ടാം ഡോസും 15217 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3304443 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 2620941 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 15217 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനും നല്‍കി.
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT