മലബാര്‍ സമരാനുസ്മരണ യാത്ര ഈ മാസം ആറു മുതല്‍ മലപ്പുറം ജില്ലയില്‍
ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് കൊണ്ടോട്ടിയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ സപ്തഭാഷാസംഘമ ഭൂമിയായ കാസര്‍കോട് നിന്നാണ് മലബാര്‍ സമരാനുസ്മരണ യാത്രയ്ക്കു തുടക്കമായത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശപോരട്ടമായ മലബാര്‍ സമരത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പ്രയാണം പുതിയ തലമുറക്ക് പ്രചോദനമാകും.

മലപ്പുറം: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നവംബര്‍ ആറു മുതല്‍ പതിനൊന്ന് വരെ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും. ഇരുപത്തിയൊമ്പതോളം കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് കൊണ്ടോട്ടിയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ സപ്തഭാഷാസംഘമ ഭൂമിയായ കാസര്‍കോട് നിന്നാണ് മലബാര്‍ സമരാനുസ്മരണ യാത്രയ്ക്കു തുടക്കമായത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശപോരട്ടമായ മലബാര്‍ സമരത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പ്രയാണം പുതിയ തലമുറക്ക് പ്രചോദനമാകും.
നവംബര്‍ ആറിന് രാവിലെ 9.30ന് വെളിയംങ്കോട് നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമാവുക. നരിപ്പറമ്പ്, ചങ്ങരംകുളം, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. നവംബര്‍ 7 ഞായര്‍ രാവിലെ പുത്തനത്താണിയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം ആലത്തിയൂര്‍, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ പിന്നിട്ട് പരപ്പനങ്ങാടിയില്‍ സമാപിക്കും. നവംബര്‍ 9 തിങ്കളാഴ്ച്ച രാവിലെ 9.30നു കരിങ്കല്ലത്താണിയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം പെരിന്തല്‍മണ്ണ, തിരൂര്‍ക്കാട്, കൂട്ടിലങ്ങാടി, അറവങ്കര എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. നവംബര്‍ 10 ചൊവ്വാഴ്ച്ച രാവിലെ 9.30 ആരംഭിക്കുന്ന പര്യടനം അരീക്കോട്, എടവണ്ണപ്പാറ, കിഴിശ്ശേരി എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച് രാത്രി 7ന് മഞ്ചേരിയില്‍ സമാപിക്കും.
അനുസ്മരണ യാത്രയുടെ സമാപന സമ്മേളനം നവംബര്‍ 11 നു തുവ്വൂരിലാണ്. അന്ന് രാവിലെ 9.30 നു നിലമ്പൂരില്‍ നിന്ന് തുടങ്ങുന്ന പര്യടനം എടക്കര, വണ്ടൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടത്തുന്നത്.
അനുസ്മരണ യാത്രയില്‍ അതിജീവന കലാസംഘം അവതരിപ്പിക്കുന്ന 'ചോരപൂത്ത പട നിലങ്ങള്‍' എന്ന തെരുവ് നാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുമായി പാട്ടുവണ്ടിയും യാത്രയില്‍ അണിനിരക്കും. ജാഥക്ക് ജില്ലയില്‍ ജനകീയ സ്വീകരണങ്ങള്‍ നല്‍കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കണ്‍വീനര്‍ അഹദ് വളാഞ്ചേരി അറിയിച്ചു.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT