'മാധ്യമം' ഓഫിസിലെ മോഷണം: 13 വര്ഷത്തിനുശേഷം പ്രതി പിടിയില്

അരീക്കോട്: ടൗണില് പ്രവര്ത്തിച്ചിരുന്ന മാധ്യമം പത്രത്തിന്റെ ഓഫിസില് മോഷണം നടത്തിയ പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടി. 13 വര്ഷത്തിനുശേഷമാണ് നിരവധി മോഷണക്കേസുകളില് പ്രതിയായ തിരൂര് തൃക്കണ്ടിയൂര് സ്വദേശി തേക്കില് സലി (41) മിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടിയത്. 2008 ല് അരീക്കോട് ടൗണിലെ മാധ്യമം ദിനപത്രത്തിന്റെ ഓഫിസിന്റെ പൂട്ടുപൊളിച്ച് വിലകൂടിയ കാമറയും പണവും മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റുണ്ടായത്. ഇയാളുടെ പേരില് പെരിന്തല്മണ്ണ സ്റ്റേഷനിലും തിരൂര് സ്റ്റേഷനിലും മോഷണക്കേസുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, അരീക്കോട് ഇന്സ്പക്ടര് ലൈജുമോന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണസംഘാംഗങ്ങളായ പ്രമോദ് തിരൂര്, എസ്ഐ നസീറുദ്ദീന്, അബ്ദുല് അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന് മാരാത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTമുസ്ലിം സംഘടനകളുമായി വീണ്ടും ആർഎസ്എസിന്റെ രഹസ്യ ചർച്ച
25 Jan 2023 3:36 PM GMTഗുജറാത്തില് 17 മുസ് ലിംകളെ കൊന്ന കേസില് പ്രതികളെ വെറുതെ വിട്ടു
25 Jan 2023 2:25 PM GMTക്രിസ്ത്യന്, മുസ് ലിം യുവാക്കള്ക്ക് ബജ്റംഗ്ദളുകാരുടെ ...
24 Jan 2023 4:24 PM GMTഗുജറാത്ത് വംശഹത്യ മുന്കൂട്ടി തയ്യാറാക്കിയത്; ബ്രിട്ടന്റെ അന്വേഷണ...
24 Jan 2023 3:58 PM GMTഇന്ത്യയില് ജീവിക്കണമെങ്കില് വന്ദേമാതരം ചൊല്ലണമെന്ന് ഹിന്ദുത്വര്
23 Jan 2023 3:20 PM GMT