Malappuram

ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മഅദിന്‍ അക്കാദമി സൗകര്യമൊരുക്കും

ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മഅദിന്‍ അക്കാദമി സൗകര്യമൊരുക്കും
X

മലപ്പുറം: കാട്ടുനായ്ക്കര്‍, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട കക്കാടന്‍പോയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅദിന്‍ അക്കാദമി സൗകര്യമൊരുക്കും. അവരുടെ പഠനരംഗത്തെ പരിമിതികള്‍ മനസ്സിലാക്കി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മാര്‍ട്ടിന്‍ ലോവലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടെലിവിഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ മഅദിന്‍ അക്കാദമി തീരുമാനിച്ചത്.

നിലവില്‍ രണ്ട് അരുവികള്‍ കടന്ന് ഏഴു കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടുത്തെ കുരുന്നുകള്‍ സ്‌കൂളിലെത്തുന്നത്. കൊവിഡ് കാരണം വിദ്യാലയങ്ങള്‍ അടച്ചതോടെ സ്‌കൂള്‍ പഠനം നിലച്ചു. ഇതിനൊരു പരിഹാരമായി അവര്‍ക്ക് പഠന കേന്ദ്രമൊരുക്കി ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കുകയാണ് മഅദിന്‍ അക്കാദമി. നിലവില്‍ ദുര്‍ബലമായ താര്‍പോളീന്‍ ഷെഡുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റും എത്തിക്കുമെന്നും സ്ഥലം ലഭിക്കുന്ന മുറക്ക് അവര്‍ക്ക് വീട് വച്ച് നല്‍കാന്‍ തയ്യാറാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു.

Maadin Academy will facilitate online learning for tribal families


Next Story

RELATED STORIES

Share it