റോഡില്‍ രൂപപ്പെട്ട വാരിക്കുഴി വെട്ടിച്ചുകടന്ന ബൈക്ക് യാത്രികന് ലോറിയിടിച്ച് ദാരുണാന്ത്യം
റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ടിപ്പര്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
BY NSH18 July 2020 3:46 PM GMT

X
NSH18 July 2020 3:46 PM GMT
പെരിന്തല്‍മണ്ണ: കട്ടുപ്പാറ- പുലാമന്തോള്‍- പെരിന്തല്‍മണ്ണ റോഡില്‍ കട്ടുപ്പാറയിലെ പുഴറോഡിന് സമീപം സംസ്ഥാന പാതയില്‍ മാസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട കുഴി വെട്ടിച്ചുകടക്കുന്നതിനിടെ പിന്നില്‍ വന്ന ലോറിയിടിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരിങ്ങനാട് സ്വദേശി വിജയകുമാര്‍ (51) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ടിപ്പര്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. റോഡിനടിയിലൂടെ പോവുന്ന പൈപ്പ്‌ലൈന്‍ പൊട്ടി ഈ ഭാഗത്ത് റോഡിനു നടുവിലായി വലിയ കുഴി രൂപപ്പെട്ടത് ഇതുവഴിയുള്ള ഗതാഗതത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT