Malappuram

ആത്മവിശ്വാസമേകി ലൈഫ് കുടുംബസംഗമം

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭിച്ചവരും നിര്‍മാണം പൂര്‍ത്തീകരിച്ചവരും പൂര്‍ത്തീകരണഘട്ടത്തിലെത്തിയവര്‍ക്കുമുള്ള തുടര്‍ ജീവനോപാധികള്‍ക്കും അതിന് സഹായകരമായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ഉദ്ദേശിച്ചാണ് ഗുണഭോക്തൃ കുടുംബസംഗമവും അനുബന്ധമായി അദാലത്തും സംഘടിപ്പിച്ചത്.

ആത്മവിശ്വാസമേകി ലൈഫ് കുടുംബസംഗമം
X

പെരിന്തല്‍മണ്ണ: സാധാരണ മനുഷ്യന്റെ ജീവിതയാത്രയില്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്നുനല്‍കി ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും വേറിട്ട അനുഭവമായി. സ്വന്തമായൊരു വീടെന്ന ജീവിതത്തിലെ സുപ്രധാനലക്ഷ്യം കൈവരിക്കാന്‍ സഹായം നല്‍കുന്ന തോടൊപ്പം അന്തസ്സാര്‍ന്ന തൊഴിലും ജീവിതോപാധിയും കൈവരിക്കാന്‍ സാധാരണ മനുഷ്യന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഗുണഭോക്തൃസംഗമങ്ങളുടെ ഭാഗമായാണ് പെരിന്തല്‍മണ്ണ നഗരസഭയിലെ ഗുണഭോക്താക്കള്‍ക്കായി സംഗമമൊരുക്കിയത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭിച്ചവരും നിര്‍മാണം പൂര്‍ത്തീകരിച്ചവരും പൂര്‍ത്തീകരണഘട്ടത്തിലെത്തിയവര്‍ക്കുമുള്ള തുടര്‍ ജീവനോപാധികള്‍ക്കും അതിന് സഹായകരമായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ഉദ്ദേശിച്ചാണ് ഗുണഭോക്തൃ കുടുംബസംഗമവും അനുബന്ധമായി അദാലത്തും സംഘടിപ്പിച്ചത്. നഗരസഭയുടെ വിവിധങ്ങളായ ഇത്തരം പദ്ധതികളോടൊപ്പം സിവില്‍ സപ്ലെസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, അക്ഷയ, തൊഴിലുറപ്പ്, വ്യവസായം, ക്ഷീര വികസനം, പട്ടികജാതി, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്‍, വനിതാ ശിശുവികസനം, ഗ്രാമവികസനം, ബാങ്കുകള്‍ എന്നീ മേഖലയിലെ സേവനങ്ങളും അദാലത്തിലെ ഗുണഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി ആവശ്യങ്ങള്‍ ക്രോഡീകരിച്ചു.

പെരിന്തല്‍മണ്ണ നഗരസഭയില്‍ 1602 പേര്‍ ഭൂമിയുള്ള ഭവനഗുണഭോക്താക്കളും 412 പേര്‍ ഭൂമിയും വീടുമില്ലാത്തവര്‍ക്കുമുള്ള ഭവനസമുച്ചയവുമടക്കം 2014 പേര്‍ക്കാണ് ലൈഫ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചത്. ഇതില്‍ 1602 ഭവന അപേക്ഷകരില്‍ 284 പേര്‍ക്ക് ഭൂമിയുടെ തരം, മറ്റു സാങ്കേതിക കാരണങ്ങളാല്‍ സഹായം ലഭ്യമാക്കാനായില്ല. 54 പേര്‍ക്ക് വീട് പൂര്‍ത്തീകരിക്കാന്‍ ബാക്കിതുക നല്‍കി. ബാക്കി 1262 പേരില്‍ 451 പേര്‍ 4.25 ലക്ഷം കൈപ്പറ്റി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുകയും 480 വീടുകള്‍ 3.60 ലക്ഷം കൈപ്പറ്റി പൂര്‍ത്തീകരണഘട്ടത്തിലുമാണ്. ഇവര്‍ക്കായാണ് കുടുംബസംഗമവും അദാലത്തും നഗരസഭ ഒരുക്കിയത്. ബാക്കി 331 ഭവനങ്ങള്‍ നിര്‍മാണഘട്ടത്തിലാണ്. 412 ഭവനസമുച്ചയ ഗുണഭോക്താക്കളില്‍ 12 പേര്‍ക്ക് കാഞ്ഞിരക്കുന്നില്‍ ഭവനസമുച്ചയം നിര്‍മിച്ച് കൈമാറുകയും ബാക്കി 400 പേര്‍ക്ക് എരവിമംഗലത്ത് ഭവനസമുച്ചയ നിര്‍മാണം പുരോഗമിക്കുകയുമാണ്. കുടുംബസംഗമവും അദാലത്തും നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ നിഷി അനില്‍ രാജ് അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it