പരപ്പനങ്ങാടി നഗരസഭയിലെ ലീഗ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

പരപ്പനങ്ങാടി: നഗരസഭയിലേക്ക് മുസ് ലിം ലീഗിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയയാളു ടെ പത്രിക തള്ളി. 20ാം ഡിവിഷനില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ഹാഫിസ് മുഹമ്മദിന്റെ പത്രികയാണ് തിരഞ്ഞെടുപ്പ് വരണാധികാരി തള്ളിയത്. സര്‍ക്കാര്‍ തലത്തില്‍ കോണ്‍ട്രാക്ടറായ ഇദ്ധേഹം ഏറ്റെടുത്തവര്‍ക്ക് പൂര്‍ത്തീകരിക്കാത്തത് ചൂണ്ടി കാണിച്ച ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ശംസുദ്ധീന്റ പരാതിയെ തുടര്‍ന്നാണ് സുക്ഷ്മ പരിശോധന വേളയില്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ തള്ളിയത്.ഡിവിഷന്‍ 17ലെ സ്ഥാനാര്‍ത്ഥിയായ സി പി ' എം ന്റ ശമേജിനെതിരെ ലീഗിന്റെ നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.എന്നാല്‍ ഇത് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചില്ല.എന്നാല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്കെതിരെ നടന്ന നീക്കത്തിന് പിന്നില്‍ ലീഗിലെ ഗ്രൂപ്പ് വഴക്കാണ് കാരണമെന്ന് പറയപ്പെടുന്നു.
League chairman's candidate's nomination rejected at Parappanangadi municipality
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT