എസ്എസ്എഫ് ഓഫിസില്‍ കോണി ചിഹ്നം വരച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം

പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ഫിഷറീസ് കോളനിയിലെ എസ്എസ്എഫ് ഓഫിസിലാണ് കോണി ചിഹ്നം വരക്കുകയും ഐയുഎംല്‍, യുഡിഎഫ് എന്ന് രാത്രിയില്‍ എഴുതി വയ്ക്കുകയും ചെയ്തത്.

എസ്എസ്എഫ് ഓഫിസില്‍ കോണി ചിഹ്നം വരച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം

പരപ്പനങ്ങാടി: കാന്തപുരം വിഭാഗത്തിന്റെ ഓഫിസില്‍ കോണി ചിഹ്നം വരച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ഫിഷറീസ് കോളനിയിലെ എസ്എസ്എഫ് ഓഫിസിലാണ് കോണി ചിഹ്നം വരക്കുകയും ഐയുഎംല്‍, യുഡിഎഫ് എന്ന് രാത്രിയില്‍ എഴുതി വയ്ക്കുകയും ചെയ്തത്.

ഇരു വിഭാഗവും തമ്മില്‍ തീരദേശത്ത് ഇടക്കിടെ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുക പതിവാണ്. എസ്എസ്എഫ് ഭാരവാഹികളുടെ പരാതിയില്‍ പരപ്പനങ്ങാടി സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് പരിശോധന നടത്തി കേസെടുത്തു.

RELATED STORIES

Share it
Top