കോഴിക്കോട്-പാലക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ റിലേ സര്‍വീസ്

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ജൂലൈ ആറുമുതല്‍ പെരിന്തല്‍മണ്ണ യില്‍നിന്ന് റിലേ സര്‍വീസ് നടത്തും. കോഴിക്കോട് നിന്നും പാലക്കാട് നിന്നുമുള്ള സര്‍വീസുകള്‍ പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കും. ഈ സമയത്തേക്ക് പെരിന്തല്‍മണ്ണയില്‍, പാലക്കാട് നിന്നെത്തി യവര്‍ക്കായി കോഴിക്കോട്ടേക്കും കോഴിക്കോട് നിന്നുള്ളവര്‍ക്ക് പാലക്കാട്ടേക്കും ബസ് തയ്യാറായി നില്‍ക്കും. ബസ്സുകളിലെത്തിയ തുടര്‍ യാത്രക്കാരെ കയറ്റിയ ശേഷമേ മറ്റു യാത്രക്കാരെ കയറാന്‍ അനുവദിക്കൂ. ലോക്ഡൗണിനു മുമ്പ് തിരക്കുണ്ടായിരുന്ന കോഴിക്കോട്-പാലക്കാട് സര്‍വീസില്‍ യാത്രക്കാരില്ലാത്ത സാഹചര്യമാണ്. ഇത് മറികടക്കാന്‍ കൂടിയാണ് പുതിയ സംവിധാനം. നിലവില്‍ കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഡിപ്പോകളില്‍ നിന്നായി അമ്പതോളം ബസ്സുകളാണ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇവയെല്ലാം റിലേയിലേക്ക് മാറും.
KSRTC relay service on Kozhikode-Palakkad route
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT