പൗരത്വ ബില്ലിനെതിരേ പ്രതിഷേധ മഹാകോൽക്കളി സംഘടിപ്പിച്ച് കോൽക്കളി കലാകാരൻമാർ

പുത്തനത്താണി: പൗരത്വ ബില്ലിനെതിരേ പ്രതിഷേധ മഹാകോൽക്കളി സംഘടിപ്പിച്ച് കോൽക്കളി കലാകാരൻമാർ. കോൽക്കളി അസോസിയേഷൻ ഓഫ് കേരളയുടെയും കോഴിച്ചെന എച്ച്എംഎസ്സി കലാവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ "കോൽക്കളി കൂട്ട്-19 " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിഷേധ കോൽക്കളി സംഘടിപ്പിച്ചത്.
ചെട്ടിയാംകിണർ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ കേരളത്തിലെ 14 ജില്ലകളിലെ മുന്നൂറോളം കോൽക്കളി കലാകാരന്മാരാണ് വേറിട്ട പ്രതിഷേധത്തിൽ അണിനിരന്നത്. വിവിധ ജില്ലകളിൽ നിന്നായി മികച്ച ഇരുപതോളം കോൽക്കളി പരിശീലകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
താനൂർ ബ്ലോക്ക് പ്രസിഡന്റ് സി കെ എ റസാഖ് ഉദ്ഘാടനം ചെയ്തു. ഹുസൈൻ റഹ്‍മാനിയ അധ്യക്ഷത വഹിച്ചു. ഡോ. സലിം എടരിക്കോട്, കുഞ്ഞി കോയ ഗുരുക്കൾ ഫാറൂഖ് , അബ്ബാസ് ഗുരുക്കൾ കൊയിലാണ്ടി, അസ്ഹർ ഗുരുക്കൾ അരീക്കോട്, ആസിഫ് എടരിക്കോട്, മഹറൂഫ് കോട്ടക്കൽ , കോയ ഗുരുക്കൾ പന്നിയങ്കര,മാഹിൻ ആലുവ , ഷംസദ് എടരിക്കോട് , ശിഹാബ് ചീരങ്ങൻ, എന്നിവർ സംസാരിച്ചു.
RELATED STORIES
'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTമുസ്ലിം സംഘടനകളുമായി വീണ്ടും ആർഎസ്എസിന്റെ രഹസ്യ ചർച്ച
25 Jan 2023 3:36 PM GMTഗുജറാത്തില്‍ 17 മുസ് ലിംകളെ കൊന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടു
25 Jan 2023 2:25 PM GMTക്രിസ്ത്യന്‍, മുസ് ലിം യുവാക്കള്‍ക്ക് ബജ്റംഗ്ദളുകാരുടെ ...
24 Jan 2023 4:24 PM GMTഗുജറാത്ത് വംശഹത്യ മുന്‍കൂട്ടി തയ്യാറാക്കിയത്; ബ്രിട്ടന്റെ അന്വേഷണ...
24 Jan 2023 3:58 PM GMTഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ഹിന്ദുത്വര്‍
23 Jan 2023 3:20 PM GMT