Malappuram

ഇസ്‌ലാമിനു വെല്ലുവിളിയില്ല: ജംഇയ്യത്തുല്‍ ഉലമാ

ഇസ്‌ലാമിനു വെല്ലുവിളിയില്ല: ജംഇയ്യത്തുല്‍ ഉലമാ
X

മഞ്ചേരി: ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇസ്‌ലാമാണു നാളെയുടെ മതമെന്നും യേശു ക്രിസ്തുവിന്റെ പുനരവതരണത്തോടെ ലോകത്ത് ഇസ്‌ലാമിന്റെ വ്യാപനം നടക്കുമെന്നും ന്യായമായും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് അതിനെതിരേ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ഒരു വെല്ലുവിളിയല്ലെന്നും Kerala State Jamiatul Ulama Ideal Study Campഅഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളായ തൗഹീദും (ഏക ദൈവത്വം) രിസാലത്തും (പ്രവാചകത്വം) ആഖിറത്തും (പരലോകം) യുക്തിഭദ്രമാണെന്നു തെളിയിക്കാന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ എന്നും തയ്യാറാണെന്ന് ക്യാംപ് ചൂണ്ടിക്കാട്ടി.

രണ്ടുദിവസമായി നടന്നു വരുന്ന ആദര്‍ശ പഠന ക്യാംപ് സമാപനം സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ എം അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലി അക്ബര്‍ മൗലവി ഉദരംപൊയില്‍ മുഖ്യപ്രഭാഷണം നടത്തി. തൗഹീദിന്റെ അടിസ്ഥാന വീക്ഷണം യു ജഅഫറലി മുഈനി പുല്ലൂര്‍, തൗഹീദിന്റെ സൂഫീ വീക്ഷണം കെ സ്വദഖത്തുല്ല മുഈനി ഇരിവേറ്റി എന്നിവര്‍ അവതരിപ്പിച്ചു. നുബുവ്വത്ത് ആഖിറത്ത് പഠന സെഷനില്‍ ശബീര്‍ വഹബി മമ്പാട് ആമുഖപ്രസംഗം നടത്തി.

കെ വീരാന്‍ കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നുബുവ്വത്തിനെതിരേ ആരോപണങ്ങള്‍ എന്ന വിഷയം എ.വി മുഹ്‌യിദ്ദീന്‍ മന്നാനി മുഅ്ജിസത്ത് കറാമത്ത് സുന്നീ വിശ്വാസം അപഹാസ്യമാകരുത് എന്ന വിഷയം എന്‍ കെ അബ്ദുന്നാസിര്‍ മൗലവി കടൂപുറം പരലോക ബോധത്തിന്റെ പ്രസക്തി എന്ന വിഷയം ജലീല്‍ വഹബി മൂന്നിയൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. മൂന്നാം പഠന സെഷനില്‍ ആമുഖം അബൂഹനീഫ മുഈനി നിര്‍വഹിച്ചു. എം വി എം ബശീര്‍ ബാഖവി മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യയില്‍ ഇതര മതസ്ഥരോടുള്ള സമീപനം എന്ന വിഷയം സ്വദഖത്തുല്ല മുഈനി കാടാമ്പുഴ അവതരിപ്പിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി ചര്‍ച്ചകള്‍ക്കു നിവാരണം നല്‍കി.

Next Story

RELATED STORIES

Share it