Malappuram

കവളപ്പാറ ദുരന്തം: ഭവനരഹിതര്‍ക്ക് സ്‌നേഹ ഗ്രാമം പദ്ധതിയിലൂടെ വീടുകള്‍

കവളപ്പാറ ദുരന്തം: ഭവനരഹിതര്‍ക്ക് സ്‌നേഹ ഗ്രാമം പദ്ധതിയിലൂടെ വീടുകള്‍
X

കാരാട്/മലപ്പുറം: കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്‌നേഹ ഗ്രാമം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ജൂണ്‍ 28നു രാവിലെ 11ന് മന്ത്രി കെ ടി ജലീലും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് നിര്‍വഹിക്കും. നെക്‌സസ് ചെയര്‍മാന്‍ അഹമ്മദ് ഇഖ്ബാല്‍ കുനിയില്‍ നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് ജ്യോതി ലാബ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എംപി രാമചന്ദ്രനാണ് 15 വീടുകള്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. വൈദ്യുതി കണക്ഷനും സുലഭമായി വെള്ളം കിട്ടുന്ന കിണറും എല്ലാമായി പൂര്‍ണമായും താമസയോഗ്യമായ തരത്തിലാണ് വീടുകള്‍ കൈമാറുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു.

പ്രളയത്തില്‍ എല്ലാം തകര്‍ന്ന് മരവിച്ച മനസ്സുമായി നിന്ന നാട്ടുകാര്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കാനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഒരു മോട്ടിവേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ നടത്തിയ അഭ്യര്‍ഥനയിലാണ് അഹമ്മദ് ഇഖ്ബാല്‍ കുനിയില്‍ തന്റെ ഒന്നരയേക്കര്‍ സ്ഥലം ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ വിട്ടുകൊടുക്കാന്‍ മുന്നോട്ടുവന്നത്. തുടര്‍ന്ന് എം പി രാമചന്ദ്രന്‍ വീടുകളുടെ നിര്‍മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു. അടുത്ത മഴക്കാലത്തിനു മുമ്പ് തന്നെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഞായറാഴ്ച രാവിലെ 11ന് കാരാട് പൂവണിയുന്നത്.

Kavalappara disaster: Houses for the homeless through 'Sneha Grama' project


Next Story

RELATED STORIES

Share it