Malappuram

ജാമിഅ അല്‍ഹിന്ദ് രണ്ടാം കോണ്‍വെക്കേഷന് സമാപനം

ജാമിഅ അല്‍ഹിന്ദ് രണ്ടാം കോണ്‍വെക്കേഷന് സമാപനം
X

വേങ്ങര: എല്ലാ വിഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വവും ആദരവും നല്‍കിയ മതമാണ് ഇസ്‌ലാമെന്ന് ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ രണ്ടാം കോണ്‍വെക്കേഷന്‍ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ വേണ്ടാ മിനി ഊട്ടിയിലെ ജാമിഅ അല്‍ഹിന്ദ് ഇസ്‌ലാമിയുടെ രണ്ടാം കോണ്‍വെക്കേഷന്റെ ഭാഗമായാണ് സമ്മേളനം നടന്നത്. വിദ്യാഭ്യാസം എന്നത് കേവലം തൊഴില്‍ നേടാനുള്ള മാര്‍ഗം എന്നതിലുപരി സാമൂഹിക ഉന്നമനവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പരിഷ്‌കരണവും ലക്ഷ്യമാക്കാന്‍ നമുക്ക് കഴിയണം. ഓരോ മതങ്ങളുടെയും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും തീരുമാനിക്കേണ്ടത് അതത് മതങ്ങളുടെ പ്രമാണങ്ങളാണ്.

പൊതുസമൂഹത്തിന്റെ സൈ്വരജീവിതത്തെയും സാമൂഹിക ബന്ധങ്ങളേയും പോറലേല്‍പ്പിക്കാത്ത കാലത്തോളം ഓരോ മതവിഭാഗത്തിന്റേയും വിശ്വാസവും ആചാരവും പൊതുസമൂഹം ചോദ്യം ചെയ്യുന്നത് ഏത് മതവും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരുന്ന ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

പൊതുസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി നിര്‍വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുല്‍ റഹിമാന്‍ മുഖ്യാതിഥിയായി സംസാരിച്ചു എം എല്‍ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, ടി വി ഇബ്രാഹിം, മദ്രസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. അല്‍ മഹാറാ അവാര്‍ഡ് ദാനം അബ്ദുല്‍ ലത്തീഫ് കാത്തിബ് നിര്‍വഹിച്ചു.

താജുദ്ദീന്‍ സ്വലാഹി, അര്‍ശദ് അല്‍ ഹികമി, ത്വല്‍ഹത്ത് സ്വലാഹി, ടി കെ അശ്‌റഫ്, നബീല്‍ രണ്ടത്താണി, ഹനീഫ ഓടക്കല്‍, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഹുസൈന്‍ സലഫി, ഹാരിസ് ബ്‌നു സലിം, ശമീര്‍ മദീനി, അബ്ദുല്‍ ലത്തീഫ് സുല്ലമി എന്നിവര്‍ സംസാരിച്ചു. ശൈഖ് അബ്ദുല്‍ ലത്തീഫ് അല്‍ കാതിബ്, ശൈഖ് മുഹമ്മദ് അബ്ദുല്‍ സലാം മദനി എന്നിവര്‍ സനദ് ദാനം നിര്‍വഹിച്ചു. ജാമിഅ ചെയര്‍മാന്‍ കൂടിയായ പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപറമ്പ് സനദ് ദാന പ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it