ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണത്തില്‍ മകന് പരിക്ക്

മലപ്പുറം: അങ്ങാടിപ്പുറം പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. സുലൈഖ (52) യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ പെരിന്തല്‍മണ്ണ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ പുഴക്കാട്ടിരി മണ്ണുംകുളത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കുഞ്ഞിമൊയ്തീന്‍ പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുടുംബവഴക്കും സ്വത്ത് തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയതെന്ന് പോലിസ് പറയുന്നു. ശുചിമുറിയിലായിരുന്ന മകന്‍ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ സവാദിനെയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT