Malappuram

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ അലൈന്‍മെന്റ് സംരക്ഷണ സമിതി രൂപീകരിച്ചു

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ അലൈന്‍മെന്റ് സംരക്ഷണ സമിതി രൂപീകരിച്ചു
X

മലപ്പുറം: ഭാരത് മാല പദ്ധതിയില്‍ കോഴിക്കോട്- മഞ്ചേരി- പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍ദിഷ്ട അലൈന്‍മെന്റ് പ്രകാരം നടപ്പാക്കണമെന്ന് ആവശ്യമുന്നയിച്ച് മലപ്പുറത്ത് ഹൈവേ അലൈന്‍മെന്റ് സംരക്ഷണ സമിതി രൂപീകരിച്ചു. ഭാരവാഹികളായി സമിതി കോ- ഓഡിനേറ്റര്‍ സക്കീര്‍ ഹുസൈന്‍ പയ്യനാട്, സഹ കോ-ഓഡിനേറ്റര്‍മാരായി ഷൈന്‍ സത്യന്‍ മഞ്ചേരി, സിദ്ദീഖ് അരീക്കോട്, നാസര്‍ കാവനൂര്‍, ശശീന്ദ്രന്‍ മഞ്ചേരി, അബ്ദുറഹ്മാന്‍ ചീക്കോട് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

നിര്‍ദേശിക്കപ്പെട്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേ അലൈന്‍മെന്റ് പ്രകാരം പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍നിന്നും തുടങ്ങി ചെങ്കര (മണ്ണാര്‍ക്കാട്), തുവ്വൂര്‍, വെട്ടിക്കാട്ടിരി, എളങ്കൂര്‍, കാരക്കുന്ന് (മഞ്ചേരി), കാവനൂര്‍, ചെമ്രക്കാട്ടൂര്‍, വാഴയൂര്‍ വഴി കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ എത്തിച്ചേരുന്ന അലൈന്‍മെന്റ് ഏറ്റവും ചെലവ് കുറഞ്ഞതും വീടുകളും സ്ഥാപനങ്ങളും അധികം നഷ്ടപ്പെടാത്തതുമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളിലൂടെ വരുന്ന ഹൈവേ ഈ മേഖലയുടെ മുഖഛായ മാറ്റും. ഹൈവേക്ക് വേണ്ടി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it