Malappuram

സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും: ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിച്ചു

അബ്ദുറശീദ് ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഗവ. കോളജ് അധ്യാപകന്‍ ഡോ. കെ ടി മുഹമ്മദ് ഹാരിസ് ഹുദവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.

സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും: ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിച്ചു
X

ഡോ. കെ.ടി മുഹമ്മദ് ഹാരിസ് ഹുദവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തുന്നു

താനൂര്‍: രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗം സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും എന്ന വിഷയത്തില്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിച്ചു. അബ്ദുറശീദ് ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഗവ. കോളജ് അധ്യാപകന്‍ ഡോ. കെ ടി മുഹമ്മദ് ഹാരിസ് ഹുദവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ലിയാഖത്തലി മാവൂര്‍, മന്‍സൂര്‍ പാങ്ങ്, വി ടി മിദ്‌ലാജ്, സിനാന്‍ തെയ്യാല, സല്‍മാന്‍ കളിയാട്ടമുക്ക് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സി പി ബാസിത് ഹുദവി തിരൂര്‍ അധ്യക്ഷത വഹിച്ചു. ഉനൈസ് കൂടാളി, നജീഹ് വൈത്തിരി സംസാരിച്ചു.


ഡോ. കെ.ടി മുഹമ്മദ് ഹാരിസ് ഹുദവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തുന്നു




Next Story

RELATED STORIES

Share it