ഫിറ്റ് ഇന്ത്യ കാംപയിന്: കൂട്ടയോട്ടം സംഘടിപ്പിച്ചു
BY NSH29 Nov 2020 10:55 AM GMT

X
NSH29 Nov 2020 10:55 AM GMT
തിരൂര്‍: യുവജനങ്ങള്‍ക്ക് കായികപരമായ കഴിവും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഫിറ്റ് ഇന്ത്യ കാംപയിന്റെ ഭാഗമായി ഡൗണ്‍ ബ്രിഡ്ജ് തിരൂര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. തിരൂര്‍ റിങ്ങ് റോഡില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം തിരൂര്‍ എസ്ഐ ജലീല്‍ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു.
തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന യോഗത്തില്‍ ഡൗണ്‍ ബ്രാഡ്ജ് സെക്രട്ടറി എ പി ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫിസിക്കല്‍ ട്രെയിനര്‍ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി പി പി അബ്ദുറഹ്മാന്, സ്കൈ വേ പ്രതിനിധി സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡൗണ്‍ ബ്രിഡ്ജ് ജോ. സെക്രട്ടറി ടി വി മന്‍സൂര്‍, ട്രഷറര്‍ വി ജലീല്‍ പങ്കെടുത്തു.
Next Story
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMT