Malappuram

കൊവിഡ് നിയന്ത്രണം അയഞ്ഞതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ലഹരി വില്‍പന സംഘം സജീവമായി

കൊവിഡ് നിയന്ത്രണം അയഞ്ഞതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ലഹരി വില്‍പന സംഘം സജീവമായി
X

അരീക്കോട്: കൊവിഡ് നിയന്ത്രണം അയഞ്ഞതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ലഹരി വില്‍പന സംഘം സജീവമായി. ഓടക്കയം, വെറ്റിലപ്പാറ മേഖലകളിലാണ് വില്‍പന വ്യാപകമായിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ കായിക വിനോദങ്ങളിലേര്‍പ്പെടുന്ന യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത്തരം കൂട്ടായ്മകളില്‍ ലഹരി സംഘത്തിന്റെ ആളുകള്‍ കടന്നുകൂടി ലഹരി എത്തിച്ചുനല്‍കുന്നതിനാല്‍ സംശയിക്കപ്പെടാന്‍ കഴിയില്ല.

ഗ്രാമീണ മേഖലകളിലെ യുവാക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് ചില പ്രാദേശിക പ്രവര്‍ത്തകരുടെ പിന്തുണ കാരണമാണ് എക്‌സൈസ് സംഘത്തിന് ലഹരി സംഘത്തെ പിടികൂടാന്‍ കഴിയാത്തത്. ഈ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവും നിരോധിത പാന്‍ ഉല്‍പന്നങ്ങളും യഥേഷ്ടം ലഭ്യമാണ്. രഹസ്യകോഡുകള്‍ വഴി വില്‍പന നടത്തുന്നതിനാല്‍ കണ്ടെത്താനും പ്രയാസമാണ്. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലഹരി സംഘം വ്യാപകമായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. കളിക്കളങ്ങളില്‍ ഒത്തുകൂടുന്ന വിദ്യാര്‍ഥികളെയടക്കം ലക്ഷ്യമാക്കുന്ന ലഹരി സംഘം വ്യാപകമായതോടെ പല മേഖലകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍.

Next Story

RELATED STORIES

Share it