Malappuram

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം
X
മലപ്പുറം: നഗരസഞ്ചയ പ്രദേശങ്ങളുടെ വികസനത്തിനായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി ജില്ലയ്ക്ക് അനുവദിച്ച 4337.46 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ടുള്ള 27 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ആസൂത്രണസമിതി ചെയര്‍മാന്‍ എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.


ജില്ലാ പഞ്ചായത്ത്, മലപ്പുറം, വളാഞ്ചേരി, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി നഗരസഭകള്‍, കോഡൂര്‍, തൃപ്രങ്ങോട്, ഒതുക്കുങ്ങല്‍, എ.ആര്‍ നഗര്‍, കണ്ണമംഗലം, ഇരിമ്പിളിയം, തിരുന്നാവായ ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്ഥാപന പ്രദേശങ്ങളിലാണ് ഈ ഫണ്ടുപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഖര-ദ്രവ-മാലിന്യ സംസ്‌ക്കരണം, ജല സംരക്ഷണം, കുടിവെള്ളം എന്നീ മേഖലകളുടെ സമഗ്ര വികസനത്തെ ആസ്പദമാക്കി ആസൂത്രണം ചെയ്ത പദ്ധതികള്‍ക്കാണ് സമിതി അംഗീകാരം നല്‍കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി ശുപാര്‍ശകള്‍ക്കും യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.പി.സി. അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി.എ ഫാത്തിമ, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it